Friday, September 23, 2011

VARAV

ഉം തുടക്കം 1978 ഡിസംബര്‍ 28 തണുത്ത വെളുപ്പാന്‍ കാല്ത്തെന്നൊക്കെ  പറയില്ലേ അത് തന്നെ..
തലശ്ശേരി നിന്നും പുറപ്പെടുന്നത് അതിന്നും രണ്ട് വാരം മുമ്പേ ആയിരിക്കണം.ദിവസം ശരിക്കും ഓര്മ ഇല്ലാ..എന്നാലും ഒന്നറിയാം..ആ ദിവസം ആയിരുന്നു  നമ്മുടെ മുന്‍  പ്രധാന മന്ത്രി(നി) ഇന്ദിരാ ഗാന്ധിയെ  ജനതാ പാര്‍ട്ടി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ബോംബെ (ഇന്നത് മുമ്പേ) ബസില്‍ കയറി തലശ്ശേരി നിന്നും ബോംബയ്ക്കുള്ള യാത്രയില്‍ ബസിലെ മാനേജര്‍ ഈയുള്ളവന്‍. അതിന്നുള്ള എന്ടെ അര്‍ഹത ആ ട്രാവല്‍ ഓഫിസില്‍ ആയിരുന്നു ഒരു 2  ആഴ്ച് മുമ്പ് വരെ എന്ടെ ജോലി എന്നത് തന്നെ. വിവാഹം കഴിഞ്ഞ 50 ആം ദിവസം ദുബൈക്ക് വണ്ടി കയറുന്നതിന്റെ ആദി പിടിച്ച മുഖവുമായി യാത്ര തുടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ വേദന അറിയാമല്ലോ? ബസ് കാസറഗോഡ് കഴിഞ്ഞതും മുമ്പില്‍ ഒരു പാട് വണ്ടികള്‍ നിര്ത്തിയിട്ടിരിക്കുന്നു. ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. വണ്ടി ഇന്നേതായാലും  വിടില്ല എന്ന മട്ട്. ഭാവി പരിപാടി എന്തെന്ന യാത്രക്കാരുടെ ചോദ്യങ്ങള്‍.മാനേജര്‍ ഒരു തീരുമാനം എടുക്കണം. വണ്ടി മുംപോട്ടോ പിന്നോട്ടോ. തിരിച്ച തലശ്ശേരിയ്ക്ക് പുറപ്പെടാന്‍ തീരുമാനം. അങ്ങിനെ പൂച്ചയെ   നാട് കടത്തിയ മട്ടില്‍ വീണ്ടും തിരിച്ച് ജന്മ നാട്ടില്‍. പിന്നെ നാട്ടുകാരും വീട്ടുകാരും  കൂടി എന്നെ നാട് കടത്തുന്നത് ഒരു വാരം കൂടി കഴിഞ്ഞിട്ടാ.. അത് തീ വണ്ടിയില്‍.
3 ദിവസത്തെ യാത്ര. കൂടെ ഉള്ള അബ്ദുല്‍ റഹ്മാന്‍ പുതിയാപ്പിലയുടെ  ഭാര്യയുടെ  കൈ കൊണ്ടുണ്ടാക്കിയ  (ടിയാന്‍ അടുത്ത് പര ലോകം  പൂകി) പുരിയും കോഴി പൊരിച്ചതും തിന്ന്‍ മുംബായില്‍  എത്തി.  2 ദിവസം അവിടെ  ഒന്ന്‍ കറങ്ങുംപോഴേക്കും   പോകാനുള്ള  ടിക്കറ്റ് റെഡി.  ചുരുക്കി പറഞ്ഞാല്‍ ഡിസംബര്‍ 28 ന്ന്‍ ദുബായി നഗരത്തില്‍ ആദ്യത്തെ കാല്‍ വെപ്പ്.

Friday, August 12, 2011

PREFACE

ഞാന്‍ എന്ടെ അനുഭവങ്ങള്‍ എഴുതാന്‍ തുടങ്ങുകയാണ്.  മുപ്പതില്‍   പരം  വര്‍ഷത്തെ എന്ടെ ഗള്‍ഫ്‌ അനുഭവങ്ങളിലേക്ക്  ഊളിയിട്ടിങ്ങുവാനുള്ള  ഒരു ശ്രമം മാത്രം ആണിത്. അത് എത്രത്തോളം വിജയിച്ചു എന്ന് പറയേണ്ടത്    നിങ്ങള്‍ ഒക്കെ തന്നെ.  ഞാന്‍ ഒന്ന്‍ എഴുതി തുടങ്ങിയിട്ട്  മതി അതൊക്കെ കേട്ടോ.
അപ്പൊ തുടങ്ങാം. ഇന്ന് വേണ്ടാ..നാളെ ആവാം. ബാക്കി.